Rajasthan Trip

#Rajasthan_Trip_2017_Part__1

#*സ്വർഗ്ഗത്തിന് മുകളിലൂടെ ഒരു യാത്ര* .

        ഒരു പാട് ഇഷ്ടമുള്ളവരുടെ ഒപ്പം ഉള്ള യാത്ര കൂട്ടിന് മഴയും ,ഇതിൽ കൂടുതൽ എന്ത് വേണം ,
*പ്രണയമാണ് യാത്രയോട്*
    വയനാട്ടിലെക്ക് ഉള്ള ഒരു യാത്രയിലാണ് ,ഒരു ഇടവേള കിട്ടിയപ്പോൾ എഴുതുകയാണ് ,

*ഈ ഭൂമിയോളം വലിയ സ്വർഗ്ഗം മറ്റെവിടെയും ഇല്ല*

ഓരോ കാഴ്ച്ചയും കാണുന്നവന്റെ കണ്ണിനും ആസ്വദിക്കുന്നവന്റെ മനസ്സിനും ആനന്ദത്തിന്റെ കൊടുമുടി തീർക്കുന്നുണ്ടെങ്കിൽ അതാണ് സ്വർഗ്ഗം ,,,,

      ഒരുറക്കമുണർന്ന് കൺതുറക്കുന്നത് സ്വർഗ്ഗമെന്ന മായാലോകത്തെക്ക് ആണെന്ന് സങ്കൽപ്പിച്ചു നോക്കു ,,, ഇതിൽ കവിഞ്ഞ മഹാ ഭാഗ്യം മറ്റെതുണ്ട് .......
     ഇതെല്ലാം എഴുതാനും സ്വപ്നം കാണാനും മാത്രമേ പറ്റുള്ളു എന്നാവും ചിലരുടെ പക്ഷം,
എന്നാൽ ....
ഞാനാ സ്വപ്നത്തെ യാഥാർത്യമായി സ്പർശിച്ചു ,കാഴ്ച്ചക്കൾ കൺകുളിർക്കെ മതിയാവോളം  കണ്ടാസ്വദിച്ചു ,

ഇവനി പറയുന്നത് എന്ത് അസംബന്ധമാണ് എന്നാവും നിങ്ങളുടെ ചിന്ത ,അല്ലെ ?
കെട്ടുകഥകളും മിത്യാ കാഴ്ച്ചകളും അല്ല ,
എന്നാൽ സത്യം .
      ഭൂമി എന്ന സത്യവും ,പ്രകൃതി എന്ന യാഥാർത്യവും ഇവയല്ലെ സ്വർഗം ,,

     - ആടി പാടി തിമിർത്ത് ഒഴുകുന്ന പുഴകളും ,അരുവികളും ,ആക്രോശത്തോടെ തല്ലി പതിക്കുന്ന വെള്ളച്ചാട്ടങ്ങളും ,,
      സുന്ദരമായ പച്ച പുല്കുപ്പാഴമണിഞ്ഞ് നമ്മുടെ മനസ്സിനെ വശീകരിച്ച് തന്നിലേക്ക് മാടി വിളിക്കുന്ന കുന്നിൻ ചെരുവുകളും ,,
വാനം മുട്ടെ വളർന്ന് പന്തലിച്ച് ഭൂമിക്ക് തണലായ കടുകളും ,
പാട്ടു പാടി രസിപ്പിക്കാൻ കുയിലുകളും ,നൃത്തച്ചുവടുകളുമായ് മയിലും ,നിഷ്കളങ്കതയുടെ മുഖമായ് ആരേയും ശ്രദ്ധ കട്ടെടുക്കാൻ വാ നരപടകളും ,എന്തിന് ഏറെ പറയുന്നു ഭൂമിയുടെ പ്രിയ സന്തതികളെല്ലാം ഒരു രാത്രി വെളുക്കുമ്പോഴേക്കും നമ്മുടെ കൺമുന്നിൽ ...

    പ്രകൃതി തന്റെ മായാ ലോകം തുറന്നി ട്ടിരിക്കുന്നു ...
          ... ദാ മുന്നിൽ *കൊങ്കൺ* എന്ന സ്വർഗ്ഗത്തിന്റ വാതിൽ മലക്കേ തുറന്നിട്ടിരിക്കുന്നു .
.
        ആഗസ്റ്റ്‌ 4 ന് കേരള സമ്പ്രകാന്തി Expൽ കോഴിക്കോട് നിന്നായിരുന്നു രാജസ്ഥാൻ യാത്ര തുടങ്ങിയത് ,വൈകീട്ടോടെ തന്നെ കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ടു ,, ഒട്ടും തന്നെ തിരക്ക് കുറവായിരുന്നു വണ്ടിയിൽ , ഒന്ന് സംസാരിക്കാൻ ഒരു മലയാളി പോലും കൂടെ ഇല്ല ,ചുറ്റിലും ലീവിനു നാട്ടിലെക്ക് പോവുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ,,
         കേട്ട പാട്ടുകൾ റിവിഷൻ തുടങ്ങിയിരുന്നു ,രാത്രിയുടെ യാമങ്ങളിൽ എപ്പഴോ ഉറങ്ങിയും പോയിരുന്നു .....
        രാവിലെ കാണാനുള്ള കാഴ്ച്ചകൾ ഇന്ന് രാത്രിയെ തന്നെ സ്വപ്നത്തിൽ കാണാനുള്ള തയ്യാറെടുപ്പിലായിരുന്നു കിടന്നത് ,,,,,,,
 
            മുഖത്ത് വെള്ളം വീഴുന്നു പ്പെട്ടന്ന് തന്നെ ഞെട്ടി എഴുന്നേൽക്കുന്നത് ,ഈ കാണുന്നത് സ്വപ്നമാണോ യാഥാർത്യമാണോ എന്ന ഉത്കണ്ഡയിലായിരുന്നു ഞാൻ , പതിയേ ഫോൺ എടുത്ത് സമയം നോക്കി 6:45 am എന്ന് കാണിക്കുന്നുണ്ട് ,
 
   അതേ ഇത് അത് തന്നെ ,ഏറെ അനുഭവിക്കാൻ ആഗ്രഹിച്ച കോങ്കൺ റെയിൽ ,,,,
          നേരെത്തെ എഴുന്നേറ്റ സഹ യാത്രികൻ വിൻഡോ ഉയർത്തിയത് കൊണ്ട് കാഴ്ച്ചകളുടെ വസന്തത്തിലേക്ക് കുറച്ച് നേരത്തെ തന്നെ ഉണർന്നിരിക്കാൻ  കഴിഞ്ഞു ,, പെട്ടന്ന് പോയി ഫ്രഷായി വിന്റോ സീറ്റിൽ തന്നെ സ്ഥാനം പിടിച്ചു.,

        പുറത്ത് ചാറ്റൽ മഴ ,    ശരീരമാകെ കോരിതരിപ്പിച്ചു വീശിയടിക്കുന്ന കാറ്റിൽ പളുങ്ക് മണികളെ പോലുള്ള വെള്ളത്തുള്ളികൾ കൈകളിലും മുഖത്തും വന്ന് പതിക്കുന്നുണ്ട് ,ശരീരത്തിന് പുറത്തും അകത്ത് മനസും കുളിരണിഞ്ഞ് ആനന്ദത്തിന്റെ ലോകത്തായിരുന്നു ,
        കുളിരകറ്റാൻ ഒരു ചൂട് ചായ അങ്ങ് വലിച്ചു അകത്താക്കി ,കാത്തും കണ്ണും എല്ലാം പുറത്തെ കാഴ്ച്ചകളിലേക്ക് കൂർപ്പിച്ചുവച്ചിരുന്നു ....
       പശ്ചിമഘട്ട ത്തെ ഒട്ടും വേദനിപ്പിക്കാതെ കുന്നും മലയും കാടും പുഴയും കടന്ന് നീങ്ങുന്ന 740 ഓളം കിലോമീറ്റർ നീളത്തിൽ തെക്കെ ഇന്ത്യയേ വടക്കെ ഇന്ത്യയും ആയി ബന്ധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ ഒരത്ഭുത പാത ,
    കർണ്ണാടകയിലെ മംഗലാപുരത്ത് നിന്ന് മഹാരാഷ്ട്രയിലെ പൻവേൽ വരെ നീളുന്ന റയിൽവേ ഇടന്നായി ,,, ഇത്രത്തോളം പ്രകൃതി സൗഹൃദമായ ഒരു വികസന നിർമ്മിതി ഇന്ത്യയിൽ മറ്റൊന്ന് കാണാൻ കഴിയില്ല എന്ന പക്ഷകരനാണ് ഞാൻ .
          ചെറുതും വലുതുമായ 2000തോളം പാലങ്ങളും ,അതി രസകരമായ 91 ഓളം തുരങ്കങ്ങളും ഈ യാത്രയിലുടനീളം താണ്ടണം .
          ഒരു കാലത്ത് എല്ലാം നിസാരമായിരുന്ന ബ്രട്ടീഷുകാർക്ക് പോലും സാധ്യമാവാതിരുന്ന ഈ വഴി ഒരു മലയാളിയുടെ നേതൃത്തത്തിൽ സാക്ഷാത്കരിച്ചു എന്നതിൽ ഒരോ ഇന്ത്യക്കാരനും അഭിമാനിക്കാം ,മലയാളികളായ നമ്മൾക്ക് അഭിമാനത്തിന്റെ ഇരട്ടി മധുരമാക്കും ....

*"ഒരു വലിയ സല്യൂട്ട് ഇ ശ്രീധരൻ സാറിന്"*

          കൊങ്കണിന്റെ മറ്റു പ്രത്യേ കതകൾ എന്തെന്നാൽ ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് തീരദേശ നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നു എന്നതാണ് ,മുബൈയും മoഗലാപുരത്തേയും .,
          ഈ റെയിൽ ലൈൻ വന്നതിന് ശേഷം തെക്കെ ഇന്ത്യയിൽ നിന്ന് വടക്കെ ഇന്ത്യയിലെക്കും തിരിച്ചും ഉള്ള യാത്രയിൽ ഒരു ദിവത്തോളം സമയം ലാഭമാണ് യാത്രകാർക്ക് ,
         ഒറ്റലൈൻ പാത ആയത് കൊണ്ട് ചില സാഹചര്യതിൽ ട്രെയിനുകൾ മറ്റ് ട്രെയിനുകൾ കടന്ന് പോവാൻ കാത്തിരിക്കുന്നതും ,മൺസൂണിൽ ചില സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ വഴി യാത്രക്ക് തടസ്സം വരുന്നതും മാറ്റി നിർത്തിയാൽ സുന്ദരമായ സമാധാനപരമായ ഒരു ട്രെയിൻ യാത്ര അനുഭവമാണ് കൊങ്കണിൽ നമുക്ക് ലഭിക്കുന്നത് ,, ഈ റെയിൽ ലൈനിന്റെ അറ്റകുറ്റപണിയും നടത്തിപ്പും കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ന്റെ നേതൃത്വത്തിൽ ആണ് ,.

       വലിയ പാലങ്ങൾ കയറുമ്പോൾ ഉള്ള കാഴ്ച്ച നമ്മുടെ കണ്ണുകൾക്ക് നൽകുന്ന വരുന്ന് കാഴ്ച്ചകളുടെ ചാകരയാണ് , വൻ മരങ്ങൾക്ക് / കാടുകൾക്കും പുഴകൾക്കും മുകളിലൂടെ ഉള്ള യാത്ര ,,,,,,
    വനങ്ങൾക്ക് അടിയിലൂടെ സുന്ദരമായ കാഴ്ച്ചകൾക്ക് ശേഷം മറ്റൊരു അത്ഭുത കാഴ്ച്ചകൾ കാണാൻ കണ്ണിനേ പാകപ്പെടുത്താൻ ഇടക്കിടക്ക് ഇരുട്ട് കൊണ്ടുവരുന്ന തുരംങ്കങ്ങൾ ,,,,
         ഒരു തുരംങ്കം കയറി ഇറങ്ങുന്ന സമയം ട്രെയിനിന്റെ വാതിലിൽ നിന്ന് ഇരുട്ടിനെ നോക്കി കൂകിവിളിക്കുന്നത് ഒരു രസം തന്നെയാ ,കുറച്ച് സമയം ചെറിയ കുട്ടിയായി മാറുന്ന ഒരു വിദ്യ ....
   
        തട്ടുതട്ടായി പച്ച അണിഞ്ഞു നിൽക്കുന്ന പാടങ്ങളും കൃഷി ഇടങ്ങളും ഈ യാത്രയിൽ കാണുന്ന കാഴ്ച്ചകൾക്ക് ഒരലങ്കാരം കൂടിയാണ് .......

        യാത്രയെ പ്രണയിക്കുന്നവരാണോ നിങ്ങൾ ? ജീവിതത്തിൽ ഒരിക്കലെങ്കിലും കൊങ്കണിലൂടെ മൺസൂണിൽ ഒരു തീവണ്ടി യാത്ര ചെയ്യു ,,,,,'

        കോട പുതച്ച മലനിരകൾ കാഴ്ച്ചകൾക്ക് തടസം നിൽക്കുന്നു ,ശക്തമായ മഴക്ക് ഉള്ള തയ്യാറെടുപ്പിലാണ് പ്രകൃതി .............
*മഴ*  ആസ്വദിക്കാൻ    തയ്യാറായി തീവണ്ടി ജനലാഴിയിൽ കൈവച്ചു കാത്തിരിക്കുന്നു ഞാൻ .......

Comments

Popular posts from this blog

As Apple gets set to unveil new iPhone models, shares hit an all-time high

Skype drops Highlights feature to focus on calls, video chats and messages

How to really turn off Google's location tracking