Posts

Showing posts from October, 2017

Rajasthan Trip Part 2

#രാജസ്ഥാൻ_ട്രിപ്പ് _2017_പാർട്ട്_2 https://m.facebook.com/groups/785863974804742?view=permalink&id=1587140681343730'     #പാർട്ട്_1 *ചമ്പൽ നദിക്കരയിലെ നാഗസന്യാസിയും, 525 ശിവലിംഗവും*     രാജസ്ഥാനെ കുറിച്ച് ഓർക്കുമ്പോൾ ഏത് ഒരു ആളിനും മനസ്സിൽ ഓടി എത്തുന്നത് ,മരുഭൂമിയും ,വരൾച്ചയും ,പഴയ കൊട്ടാരങ്ങളും രാജാക്കന്മാരെയും എല്ലാം തന്നെ ആണ് .,       സാധാര ഒരു നാട്ടും പുറത്ത് കാരന്റെ മനസ്സിലെ രാജസ്ഥാൻ വരണ്ടുണങ്ങിയ ഒരിറ്റു വെള്ളം പോലും ലഭിക്കാത്ത രാജസ്ഥാന്റ ചിത്രമാവും ,,,       ജയ്പൂരും ,അജ്മീറും ,ജോഡ്പൂരും ,പുഷ്ക്കറും എല്ലാം പലരുടെയും യാത്രാനുഭവങ്ങളിലൂടെ നമ്മുടെ മുന്നിൽ സ്ഥിര പരിചയമായ രാജസ്ഥാനിലെ സ്ഥലങ്ങളിൽ ചിലതാണ് ....        ഞാൻ ഇവിടെ നിങ്ങൾക്ക് പങ്കുവെക്കുന്നത് രാജസ്ഥാനിലെ മൂന്നാമത്തെ വലിയ നഗരവും ,നമ്മുടെ രാജ്യത്തിന്റെ കോച്ചിംങ്ങ് സെന്ററുകളുടെ പറുദ്ദീസയായ കോട്ട ജില്ലയിലെ ചില കാഴച്ചകളും എനിക്കുണ്ടായ അനുഭവങ്ങളുമാണ് .       കടുത്ത ചൂടും വരണ്ട കാറ്റും പ്രതീക്ഷിച്ച് എത്തിയ എന്നെ തണുത്ത കാറ്റും മഴയും ആയിട്ടാണ് രാജസ്ഥാൻ വരവേറ്റത് ,.           റോഡിലേക്ക് ഇറങ്ങി എന്റെ കണ്ണുകാർക്ക്

Rajasthan Trip

#Rajasthan_Trip_2017_Part__1 #*സ്വർഗ്ഗത്തിന് മുകളിലൂടെ ഒരു യാത്ര* .         ഒരു പാട് ഇഷ്ടമുള്ളവരുടെ ഒപ്പം ഉള്ള യാത്ര കൂട്ടിന് മഴയും ,ഇതിൽ കൂടുതൽ എന്ത് വേണം , *പ്രണയമാണ് യാത്രയോട്*     വയനാട്ടിലെക്ക് ഉള്ള ഒരു യാത്രയിലാണ് ,ഒരു ഇടവേള കിട്ടിയപ്പോൾ എഴുതുകയാണ് , *ഈ ഭൂമിയോളം വലിയ സ്വർഗ്ഗം മറ്റെവിടെയും ഇല്ല* ഓരോ കാഴ്ച്ചയും കാണുന്നവന്റെ കണ്ണിനും ആസ്വദിക്കുന്നവന്റെ മനസ്സിനും ആനന്ദത്തിന്റെ കൊടുമുടി തീർക്കുന്നുണ്ടെങ്കിൽ അതാണ് സ്വർഗ്ഗം ,,,,       ഒരുറക്കമുണർന്ന് കൺതുറക്കുന്നത് സ്വർഗ്ഗമെന്ന മായാലോകത്തെക്ക് ആണെന്ന് സങ്കൽപ്പിച്ചു നോക്കു ,,, ഇതിൽ കവിഞ്ഞ മഹാ ഭാഗ്യം മറ്റെതുണ്ട് .......      ഇതെല്ലാം എഴുതാനും സ്വപ്നം കാണാനും മാത്രമേ പറ്റുള്ളു എന്നാവും ചിലരുടെ പക്ഷം, എന്നാൽ .... ഞാനാ സ്വപ്നത്തെ യാഥാർത്യമായി സ്പർശിച്ചു ,കാഴ്ച്ചക്കൾ കൺകുളിർക്കെ മതിയാവോളം  കണ്ടാസ്വദിച്ചു , ഇവനി പറയുന്നത് എന്ത് അസംബന്ധമാണ് എന്നാവും നിങ്ങളുടെ ചിന്ത ,അല്ലെ ? കെട്ടുകഥകളും മിത്യാ കാഴ്ച്ചകളും അല്ല , എന്നാൽ സത്യം .       ഭൂമി എന്ന സത്യവും ,പ്രകൃതി എന്ന യാഥാർത്യവും ഇവയല്ലെ സ്വർഗം ,,      - ആടി പാടി തിമിർത്ത് ഒഴ